തിരുവനന്തപുരത്ത് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം റിട്ടയേര്‍ഡ് എസ് ഐ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് തൊഴുവന്കോടിലാണ് സംഭവം. ഇന്ന് രാവിലെ ആണ് സംഭവം നടന്നത്. ഭാര്യയായ ലീലയുടെ (73) തലയ്ക്കാണ് വേട്ടേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
റിട്ടയേര്‍ഡ് എസ് ഐ ആയിരുന്ന ഭര്‍ത്താവ് പൊന്നന്(75) വീടിനടുത്തു ഉള്ള പ്ലാവിലാണ് കെട്ടി തൂങ്ങി ആത്മഹത്യ ചെയ്തത്. കുടുംബപ്രശ്നമാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. മക്കളെ കെട്ടിച്ചയതിന് ശേഷം ഇരുവരും തനിച്ചാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. അയല്‍വാസിയാണ് സംഭവം പോലീസിനെ അറിയിച്ചത്.വട്ടിയൂര്‍ക്കാവ് പൊലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു.


