മുവാറ്റുപുഴ: മുവാറ്റുപുഴയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. കിഴക്കേകര കോഞ്ഞിരവേലിൽ എസ് മജീദിൻ്റെ (കോൺഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് ജനറൽ സെക്രട്ടറി) മകൻ അക്ബർഷാ (20) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കിഴക്കേകര
പുത്തൻപുര കടവിലാണ് സംഭവം. നിർമ്മല കോളേജ് ബി കോം വിദ്യാർത്ഥിയാണ്. മാതാവ് പുന്നമറ്റം ബംഗ്ലാപറമ്പിൽ സത്താറിൻ്റെ മകൾ തനുജ. മറ്റു മക്കൾ: മാഹിൻ ഷാ മജീദ്, കിഴക്കേകര ഈസ്റ്റ് യു.പി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി അൽഷ മജീദ്. കബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 12 ന് പേട്ട ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും. Call:9447105395

