അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. അട്ടപ്പാടി വെള്ളകുളം ഊരിലെ ചിത്ര – ശിവന് ദമ്പതികളുടെ ആണ്‍കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് ജന്മനാ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരു ന്നുവെന്നാണ് വിവരം. പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ അടപ്പാടിയില്‍ ഈ വര്‍ഷം മാത്രം മരിച്ച ശിശുക്കളുടെ എണ്ണം അഞ്ചായി.

