മൂന്നാറിലെ രാജമലയിലെ പെട്ടിമുടിയില്‍ ലയത്തില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 49 ആയി. ഇന്ന് ആറ് പേരുടെ മൃതദേഹവും കൂടി കണ്ടെത്തി. ഇന്ന് രാവിലെ മുതല്‍ നടത്തിയ തിരച്ചിലിലാണ് സമീപത്തെ പുഴയില്‍നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നിലവില്‍ ഇവ തിരിച്ചറിഞ്ഞിട്ടില്ല. ഫയര്‍ ഫോഴ്സിന്റെ സ്കൂബ ടീം അംഗങ്ങള്‍ നടത്തിയ തിരച്ചിലില്‍, അരമണിക്കൂറിന്റെ ഇടവേളകളില്‍ രണ്ട് മൃതദേഹങ്ങള്‍ വീതമാണ് കണ്ടെത്തിയത്. സ്നിഫര്‍ ഡോഗുകളുടെ സഹായത്തോടെയാണ് തെരച്ചില്‍ നടത്തുന്നത്.