ആലുവയിൽ സ്വന്തം മരണം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി.
ആലുവ: യുവാവ് സ്വന്തം മരണം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ട് വീടിനുള്ളിൽ തൂങ്ങിമരിച്ചു. ആലുവ യുസി കോളേജ് കടുപ്പാടം കണ്ണാ പടവിൽ വീട്ടിൽ ഷെരീഫിന്റെ മകൻ അജ്മൽ (28)ണ് മരണപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് 6:30 തോടെയായിരുന്നു സംഭവം.
അജ്മൽ ദുബായിൽ ആയിരുന്നു.
അവിടെ ജോലി ഒന്നും ലഭിച്ചില്ല എന്നും ഇതിന്റെ പേരിൽ അജ്മൽ കടുത്ത മനോവിഷമത്തിൽ ആയിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
അജ്മൽ തൂങ്ങിമരിക്കുന്നതിന് പത്ത് മിനിറ്റ് മുമ്പ് തന്റെ ഇൻസ്റ്റാഗ്രാം ഐഡിയിൽ തന്റെ മരണം സൂചിപ്പിക്കുന്നപോസ്റ്റ് ഇട്ടിരുന്നു. അജ്മൽ മുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ട വീട്ടുകാർ ഉടനെ ആലുവ നജാത്ത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വഴിമധ്യേ മരണപ്പെട്ടിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു. മേൽ നടപടികൾക്കായി മൃതദേഹം ആലുവ പോലീസിന്കൈമാറി.
മാതാവ് – ജാസ്മിൻ, സഹോദരി അജ്നാ