കൊച്ചി : സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് (73) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. പ്രമേഹത്തെത്തുടര്‍ന്ന് കാല്പാദം മുറിച്ചുമാറ്റിയിരുന്നു. മൂന്നുതവണ സിപിഐ സംസ്ഥാന സെക്രട്ടറി യായി. രണ്ടുതവണ എംഎല്‍എ ആയി.
സിപിഎമ്മിനേയും സിപിഐയേയും ഒരുമിച്ച് കൊണ്ടുപോയ നേതാവാണ് കാനമെന്ന് എം.വി. ഗോവിന്ദന്. ഇടതുപക്ഷ പ്രസ്ഥാനത്തിന് കനത്ത നഷ്ടം.