പാലാരിവട്ടം ചക്കരപ്പറമ്പിന് സമീപം നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൃശ്ശൂര്‍ വെമ്പല്ലൂര്‍ സ്വദേശി കെ.എ മുഹമ്മദ് ആഷിഖാണ് (25) മരിച്ചത്. ഇന്നലെ രാത്രി എട്ടരയ്ക്കാണ് മരണം സ്ഥിരീകരിച്ചത്.
നവംബര്‍ ഒന്നിന് പുലര്‍ച്ചെ ഒന്നിന് ഉണ്ടായ അപകടത്തില്‍ മുന്‍ മിസ് കേരളയും ആറ്റിങ്ങല്‍ സ്വദേശിയുമായ അന്‍സി കബീര്‍, 2019 ലെ മിസ് കേരള റണ്ണറപ്പും തൃശ്ശൂര്‍ സ്വദേശിനിയുമായ അഞ്ജന ഷാജന് എന്നിവര്‍ മരിച്ചിരുന്നു.
വൈറ്റില ഭാഗത്ത് നിന്ന് ഇടപ്പള്ളി ഭാഗത്തേക്ക് പോയ കാര്‍ ബൈക്കില്‍ ഇടിയ്ക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ അപകടം ഉണ്ടായെന്നാണ് നിഗമനം. അപകടത്തില്‍ പരിക്കേറ്റ തൃശ്ശൂര്‍ മാള സ്വദേസി അബ്ദുല്‍ റഹ്മാന് ചികിത്സയിലാണ്.


