കൊല്ലത്ത് ഇന്നലെ മരിച്ച യുവാവിന് കൊവിഡില്ലെന്ന് വ്യക്തമായി. നിരീക്ഷണത്തിലിരിക്കെ മരിച്ച പുത്തൂര്‍ സ്വദേശിയായ മനോജിനാണ് കൊവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. ഇയാളു ടെ അന്തിമ പരിശോധനാ ഫലം നെഗറ്റീവായി. ഇന്നലെ നടത്തിയ ട്രൂ നാറ്റ് പരിശോധനയില്‍ ഇയാള്‍ക്ക് പൊസിറ്റീവ് ആയിരുന്നു. തുടര്‍ന്ന് ഇന്ന് നടത്തിയ വിശദ പരിശോധനയിലാണ് ഇയാള്‍ക്ക് കൊവിഡില്ലെന്ന് സ്ഥിരീകരിച്ചത്. ദുബായില്‍ നിന്നെത്തിയ മനോജ് സുഹൃത്തിനൊപ്പം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

