പാലക്കാട്: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. സഹോദരികളായ രണ്ടു യുവതികളാണ് മരിച്ചത്. അപകടത്തില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസിന്റെ നിഗമനം.പാലക്കാട് ഷൊര്‍ണൂര്‍ കവളപ്പാറ നീലാമലകുന്നിലാണ് സംഭവം. സംഭവസ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ ഒരാളെ കണ്ടിരുന്നതായി നാട്ടുകാര്‍ പോലീസിനെ അറിയിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

