തൊഴിലിടത്തെ മാനസിക പീഡനം സഹിക്കാനാകാതെ എ.ഐ.എ.എസ്.എൽ കരാർ ജീവനക്കാരൻ ആത്മഹത്യ ചെയ്തു. എറണാകുളം ഒക്കൽ സ്വദേശി പി.വി സുരേഷാണ് തൂങ്ങിമരിച്ചത്.എയർ ഇന്ത്യയുടെ അനുബന്ധ കമ്പനിയിലെ താത്കാലിക ജീവനക്കാരനാണ് സുരേഷ്.
കമ്പനി മാനേജ്മെന്റിനും സിയാലിനുമെതിരെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്നുവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടത്തിയത്. എയർ ഇന്ത്യ ഉദ്യോഗസ്ഥന്റെ മാനസിക പീഡനമാണ് കാരണമെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു.ജോലിയിൽ നിന്നും പുറത്താക്കുമെന്ന് മാനേജർ നിരന്തരം ഭീഷണിപ്പെടുത്തിയെന്നാണ് കത്തിൽ പറയുന്നത്. ബി.എം.എസ് പ്രവർത്തകനാണ് പി.വി സുരേഷ്.


