തിരുവനന്തപുരം: സാംസ്കാരിക ട്യൂറിസം വകുപ്പ് സെക്രട്ടറി, റാണി ജോര്‍ജ്ജിന്റെ പിതാവ് ബേക്കറി ജംഗ്ഷനില്‍ രശ്മി, ടി സി 14/1463 ല്‍ മുന്‍ ട്രഷറി ഡയറക്റ്റര്‍ വൈ. ജോര്‍ജ്ജ് (85) നിര്യാതനായി. സംസ്കാരം ചൊവ്വ ഴ്ച പാളയം ക്രൈസ്റ്റ് സെമിത്തേരിയില്‍. ഭാര്യ: ഏലിയാമ്മ വര്‍ഗ്ഗീസ് (റിട്ട. അഡീഷണല്‍ സെക്രട്ടറി) മറ്റുമക്കള്‍: മിനി ജോര്‍ജ്ജ് (റീജണല്‍ മാനേജര്‍, നാഷണല്‍ ഇന്‍ഷ്യുറന്‍സ് കമ്പനി ), സജി ജോര്‍ജ്ജ് (ഫാര്‍മേഴ്സ് ഇന്‍ഷുറന്‍സ്, യു എസ് എ)
മരുമക്കള്‍: അലക്സാണ്ടര്‍ സാമുവല്‍ (റിട്ട. ജോയിന്റ് ഡയറക്റ്റര്‍, കൃഷി വകുപ്പ്), സുനില്‍ ചാക്കോ (ചീഫ് ഫൈനാന്‍സ് ഓഫീസര്‍,CIAL), തോമസ് പോള്‍ ( ഓറക്കിള്‍, യു എസ് എ.)
വൈ. ജോര്‍ജിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
ട്രഷറി വകുപ്പ് മുന്‍ ഡയറക്ടറും കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് മുന്‍ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന വൈ. ജോര്‍ജിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. ഗസറ്റഡ് ഓഫീസര്‍മാരെ സംഘടിപ്പിക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ച വ്യക്തിയായിരുന്നു ജോര്‍ജെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.


