ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ സുല്‍ഫി നൂഹുവിന്റെ പിതാവ് തിരുവനന്തപുരത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനും ഇടതുപക്ഷ സന്തതസഹചാരിയും സംഘടനാ തലങ്ങളില്‍ അനവധി സ്ഥാനമാനങ്ങള്‍ അലങ്കരിച്ചിരുന്നതുമായ ശ്രീകാര്യം സി വി നഗര്‍ ഗസലില്‍ എം നൂഹു (92 )നിര്യാതനായി. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധിയായി ആദ്യത്തെ ശ്രീകാര്യം പഞ്ചായത്ത് അംഗമായിരുന്നു.
കര്‍ഷക സംഘം, ഗവണ്മെന്റ് പ്രസ്സ് എംപ്ലോയീസ് യൂണിയന്, ശ്രീകാര്യം മുസ്ലിം ജമാഅത്ത് തുടങ്ങിയ സമിതികളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങള്‍ മൂലം കഴിഞ്ഞ ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. കെ എസ് ടി എ യുടെ സജീവ പ്രവര്‍ത്തകയായിരുന്നു എല്‍ എം ഫൈസ (റിട്ടയേഡ് അധ്യാപികയാണ്) ഭാര്യ. മറ്റു മക്കള്‍ :നിസാര്‍ എന്‍ (,ഡെപ്യൂട്ടി സൂപ്രണ്ട് ഗവണ്മെന്റ് പ്രസ് ),നഹാസ് .എന്‍ (ഗവേഷണ വിഭാഗം കേരള യൂണിവേസിറ്റി), ബീന (കോപ്പറേറ്റീവ് ബാങ്ക്). മരുമക്കള്‍ : സബീന നിസാര്‍ (ശ്രീകാര്യം ഗവമെന്റ് ഹൈസ്കൂള്‍ ), ബബിത നഹാസ് (അണ്ടര്‍ സെക്രട്ടറി, ഗവണ്മെന്റ് സെക്രട്ടറിയേറ്റ്) റോജിതാ സുല്‍ഫി (എന്‍ജിനീയര്‍)സക്കീര്‍ ഹുസൈന് (എന്‍ജിനീയര്‍ കെഎസ്ഇബി) കബറടക്കം വൈകുന്നേരം 5 മണിക്ക് ശ്രീകാര്യം മുസ്ലിം ജമാഅത്ത് പള്ളിയില്‍ നടക്കും.


