മൂവാറ്റുപുഴ: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സെക്രട്ടറിയും പവര്‍ കോര്പ്പറേഷന് സിഎംഡിയുമായ പി.ബി. സലീം ഐഎഎസിന്റെ പിതാവ് പെഴയ്ക്കാപ്പിള്ളി, പുള്ളിച്ചാലില്‍, പി.കെ ബാവ(84) നിര്യാതനായി. കബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് 11.30ന് പെഴക്കപ്പിള്ളി സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ നടക്കും. പെഴയ്ക്കാപ്പിള്ളി, കുന്നുമ്മേകുടി കുടുംബാഗം മീരവുമ്മയാണ് ഭാര്യ.
മറ്റുമക്കള്‍: പി.ബി.ഖദീജ, പി.ബി. മുഹമ്മദ് (ബിസിനസ്), പി.ബി.അലി (എക്സികുട്ടീവ് എഞ്ചിനിയര്‍,കെഎസ്ഇബി, ലോവര്‍ പെരിയാര്‍), പി.ബി. നൂര്ജഹാന്, പി.ബി.അഷറഫ് (എഞ്ചിനിയര്‍- ദുബായ്), പി.ബി. നൂഹ് ഐഎഎസ് (കേരള ടൂറിസം ഡയറക്ടര്‍), പി.ബി.അസീസ് (ബിസിനസ്). മരുമക്കള്‍: നാസര്‍, സഫീദ, ഡോ.സച്ചു (അര്‍ച്ചന ഹോസ്പിറ്റല്‍, വണ്ണപ്പുറം), ഫാത്തിമ (തലശ്ശേരി), ബദര്‍(വണ്ണപ്പുറം – ബിസിനസ്സ്), ഷിഫ( എഞ്ചിനിയര്‍- ദുബായ്), ഡോ.ഫാത്തിമ (തിരൂര്‍), ഫാത്തിമ യൂസഫ് (മൂവാറ്റുപുഴ)


