കോഴിക്കോട്: പോലീസ് ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്ത നിലയില്‍. കൊടുവള്ളി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ജിതേഷ് ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് ജിതേഷിനെ തൂങ്ങിയമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ സ്റ്റേഷനില്‍ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ഇയാള്‍ ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം.
ജിതേഷ് ഡ്യൂട്ടിക്ക് എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന്റെ അടുക്കളയില്‍ തൂങ്ങിയ നിലയില്‍ ഉദ്യോഗസ്ഥനെ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


