കോഴിക്കോട് : ജീവിതം മടുത്തെന്ന് കുറിപ്പ് എഴുതിവച്ചശേഷം വളയത്തു ഹാസ്യ കലാകാരന് ജീവനൊടുക്കി. പിള്ളാട്ട് സി.പി ഷാജി (41) ആണു മരിച്ചത്. വളയം ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് ഷാജി.ജീവിതം മടുത്തതായും താന്‍ തന്റെ വഴിയേ പോകുന്നുവെന്നുമാണു കത്തിലുള്ളത്. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണു വീട്ടുപറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വളയം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. അച്ഛന്: പരേതനായ കേളപ്പന്. അമ്മ: ജാനു.

