മൂവാറ്റുപുഴ: മേള ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ പ്രതിമാസ പരിപാടിയായി കായംകുളം പീപ്പിള്‍സ് തിയറ്റേഴ്സിന്റെ നാടകം അവതരിപ്പിച്ചു. അതിവേഗം ചെറുനഗരങ്ങളായി മാറുന്ന കേരളീയ ഗ്രാമങ്ങളിലെ സാധാരണ കച്ചവടക്കാരന്റെ വ്യഥയാണ് അങ്ങാടിക്കുരുവികള്‍ എന്ന നാടകത്തിലൂടെ സംവിധായകന് വരച്ചിടുന്നത്.
മത്സരാതിഷ്ഠിതമായി മാറുന്ന പുതിയ കാലത്തെ വ്യാപാര രീതികളും ഉപഭോക്താവിന് ഗുണനിലവാരം ഉറപ്പാക്കാനുള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് നാമാവശേഷമാക്കുന്ന ഗ്രാമത്തിലെ ചെറുവ്യാപാരി പരാജയപ്പെടുന്നു. പക്ഷേ, അടുത്ത തലമുറ ഇതേ സാദ്ധ്യതകളെ ഉപയോഗിച്ച് വ്യാപാരത്തിലെ നഷ്ടപ്രതാപം തിരിച്ചുപിടിക്കുന്ന അങ്ങാടിക്കുരുവികള്‍ ഹൃദയത്തില്‍ തറയ്ക്കുന്ന നിരവധി നിമിഷങ്ങള്‍ ഹാള്‍ നിറഞ്ഞ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചാണ് അവസാനിക്കുന്നത്.
മേള സെക്രട്ടറി മോഹന്‍ദാസ് എസ്. നാടകത്തെ സദസ്സിന് പരിചയപ്പെടുത്തി. പ്രസിഡന്റ് പി. എം. ഏലിയാസ്, ജോയിന്റ് സെക്രട്ടറി പ്രീജിത് ഒ. കുമാര്‍, ട്രഷറാര്‍ സുര്‍ജിത് എസ്തോസ്, കമ്മിറ്റിയംഗങ്ങളായ കെ. ബി. വിജയകുമാര്‍, അശോക് കുമാര്‍ ബി., മൃദുല്‍ ജോര്‍ജ്ജ്, ജോര്‍ജ്ജ് തോട്ടം, അഡ്വ. അജിത് എം. എസ്., അഡ്വ. ഇബ്രാഹിം കരിം കെ. എച്ച്., സി. എം. ഇബ്രാഹിം കരിം, വി. എ. കുഞ്ഞുമൈതീന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.