ആർജി കർ ആശുപത്രിയിലെ പിജി വനിതാ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തില്‍ കൊല്‍ക്കത്തയില്‍ ഇന്ന് ജനകീയ പ്രക്ഷോഭം. ആശുപത്രിക്ക് മുന്നിൽ ജൂനിയർ ഡോക്ടർമാരുടെ നേതൃത്വത്തിൽ സമരം ആരംഭിക്കും. അതേസമയം പിജി ഡോക്ടറെ ക്രൂരബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി സഞ്ജയ് റോയിയെ ന്യായീകരിച്ച് അമ്മ. മകൻ ആരെയും ഉപദ്രവിക്കാറില്ലെന്നും പഠനത്തിൽ മികവ് പുലർത്തിയിരുന്നുവെന്നുമാണ് അമ്മയുടെ പ്രതികരണം.
ഇത് ഒമ്പതാം ദിവസമാണ് ഘോഷിനെ ചോദ്യം ചെയ്യുന്നത്. സന്ദീപ് ഘോഷിന്റെ മൊഴികളില്‍ വൈരുധ്യം ഉണ്ടെന്നാണ് സിബിഐയുടെ വിലയിരുത്തല്‍. ആരോപണങ്ങള്‍ അന്വേഷിക്കാനും കൊല്‍ക്കത്ത ഹൈക്കോടതി സിബിഐയോട് നിര്‍ദേശിച്ചിരുന്നു.ഇന്ത്യ ടുഡേയിലായിരുന്നു, ക്രൂരകൃത്യം നടത്തിയ മകനെ ന്യായീകരിച്ച് അമ്മയുടെ പ്രതികരണം. താൻ കുറച്ചുകൂടി കർക്കശക്കാരിയായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നുവെന്നും പ്രതിയുടെ അമ്മ പറഞ്ഞു. ഭർത്താവ് കർക്കശക്കാരനായിരുന്നു. അതുകൊണ്ട് സഞ്ജയ്ക്ക് അച്ഛനെ പേടിയും ബഹുമാനവുമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മരണത്തോടെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. എന്റെ സുന്ദരമായ കുടുംബം ഇപ്പോൾ വെറും ഓർമ മാത്രമാണ്. ഇങ്ങനെയൊരു കൃത്യം ചെയ്യാൻ ആരാണ് മകനെ പ്രേരിപ്പിച്ചത് എന്നറിയില്ലെന്നും അവർ ശിക്ഷിക്കപ്പെടണമെന്നും അമ്മ കൂട്ടിച്ചേർത്തു.


