പാലാരിവട്ടം പാലം അഴിമതിക്കേസില്‍ രണ്ട് മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. ആഭ്യന്തര സെക്രട്ടറിയുടേതാണ് ഉത്തരവ്. വിജിലന്‍സ് ഡിവൈഎസ്പി അശോക് കുമാര്‍, സി ഐ ഷെറി കെ കെ എന്നിവര്‍ക്കാണ് സസ്പെന്ഷന് കിട്ടിയത്. വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ് നല്കി.