എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി നല്കിയ കേസില്‍ സ്വപ്ന സുരേഷിനെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം. സ്വപ്നയെ രണ്ടാം പ്രതിയാക്കിയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. എയര്‍ ഇന്ത്യ സാറ്റ്സ് വൈസ് ചെയര്മാന് വിനോയ് ജേക്കപ്പാണ് കേസില്‍ ഒന്നാം പ്രതി. പത്ത് പ്രതികളാണ് ആകെ കേസിലുള്ളത്.
ആഭ്യന്തര അന്വേഷണ സമിതി അംഗങ്ങളും പ്രതിപ്പട്ടികയിലുണ്ട്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി (11) യില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു.


