മൂവാറ്റുപുഴ: കൊച്ചി നഗരസഭ 57-ാമത് ഡിവിഷനിലെ കോച്ചാപ്പിള്ളി തോട് നികത്തി റോഡ് നിര്‍മ്മിച്ചത് സംബന്ധിച്ച് പ്രാഥമികാന്വേഷണം നടത്തുവാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു.14 പേര് പ്രതികളായ കേസില്‍
പി റ്റി തോമസ് എംഎല്‍എ പത്താം പ്രതിയാണ്. മേയര്‍ സൗമിനി ജയിന് ഒമ്പതാം പ്രതിയും ഡിവിഷന് കൗണ്‍സിലര്‍ പതിനൊന്നാമത് പ്രതിയുമാണ് കൊച്ചി നഗരസഭ സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒന്ന് മുതല്‍ എട്ട് വരെ പ്രതികളാണ്. കടവന്ത്ര,കടവില്‍, ചെഷയര്‍ ടാര്‍സന്റെ പരാതിയിലാണ് നടപടി.

