നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. 75 ലക്ഷം രൂപ വിലമതിക്കുന്ന ഒന്നേമുക്കാല്‍ കിലോ സ്വര്‍ണമാണ് പിടികൂടിയത്. എയര്‍ കസ്റ്റംസ് ഇന്റലിജിന്‍സ് ഉദ്യോഗസ്ഥരാണ് സ്വർണം പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ രണ്ട് മലപ്പുറം സ്വദേശികളാണ് പിടിയിലായത്. സ്വര്‍ണം ഒളിപ്പിച്ചത് ബ്രീഡ് ടോള്സ്റ്ററിലും മലദ്വാരത്തിലും.

