ബജാജ് ഓട്ടോ ലിമിറ്റഡ് ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി ഉത്തരവ്. പാലാ ഇടമറ്റം സ്വദേശി ബിജുകുമാർ നൽകിയ പരാതിയിലാണ് കോടതി ഉത്തരവ്.
സംഭവം ഇങ്ങനെ:
2014 ആഗസ്റ്റിൽ ബിജുകുമാർ
ബജാജ് ഡിസ്കവർ 100 M എന്ന വാഹനം ടി ബജാജിന്റെ ബ്രോഷർ പരസ്യം കണ്ടും ഷോറൂമിൽ നടത്തിയ അന്വേഷണങ്ങളും വാങ്ങുന്നു. പ്രസ്തുത വാഹനത്തിന് 84 KM / Ltr മൈലേജ് ലഭിക്കുമെന്ന് ഉറപ്പ് കമ്പനി ഉറപ്പ് നൽകിയിരുന്നു. എന്നാൽ 2 സർവ്വീസ് കഴിഞ്ഞത് കൂടി മൈലേജ് വളരെ കുറഞ്ഞു. എന്നാൽ ഇത് ഷോറൂമിൽ അറിയിച്ചപ്പോൾ ഒന്നും ചെയ്യാനാകില്ലെന്ന് പറഞ്ഞു. അനുസരിച്ച് ഉപഭോക്തൃ ഫോറത്തിൽ അഡ്വ.വി. ജി വേണുഗോപാൽ വഴി ഹർജി നൽകി.അനുസരിച്ച് എക്സ്പേർട്ട് പരിശോധിച്ചപ്പോഴും മൈലേജ് ലഭിക്കുന്നില്ല എന്ന് മനസ്സിലായി. തുടർന്ന് ഉപഭോക്തൃ ഫോറം പുതിയ വാഹനം നൽകാനും നഷ്ടപരിഹാരമായി 17,825 രൂപയും മാനസിക ബുദ്ധിമുട്ടും 5000 രൂപയും ബജാജ് ഓട്ടോ ലിമിറ്റഡി നാട്ടിലും ഷോറൂം റോയൽ മോട്ടോഴ്സിനോടും ആവശ്യപ്പെട്ട് ഉത്തരവായി.