കൊച്ചി: അതിജീവിതയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല .അഡ്വക്കേറ്റ് പി.ജി.മനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി . നിലവില്‍ പത്തു ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനും കോടതി ഉത്തരവിട്ടു. 2018ല്‍ നടന്ന കേസുമായി ബന്ധപ്പെട്ടാണു പരാതിക്കാരിയും മാതാപിതാക്കളും കഴിഞ്ഞ ഒക്ടോബറില്‍ അഭിഭാഷകനെ കാണാനെത്തിയത്. പിന്നീടു പലപ്പോഴും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫിസിലെത്തിച്ചും പെണ്‍കുട്ടിയുടെ വീട്ടില്‍ ചെന്നും പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു.
അനുവാദമില്ലാതെ പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രമെടുത്തതിനും ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചതിനും ഐടി ആക്ട് അടക്കം ചുമത്തിയാണു കേസ് റജിസ്റ്റര്‍ ചെയ്തത്. പ്രതി പെണ്‍കുട്ടിക്ക് അയച്ച വിഡിയോകളും സ്വകാര്യ സന്ദേശങ്ങളും പൊലീസ് ലഭിച്ചിട്ടുണ്ട്.


