ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്കി. കോവിഡ് ബാധിച്ചുള്ള മരണങ്ങള്‍ക്ക് ദുരന്തനിവാരണ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കാനാവില്ല. ദുരന്തനിവാരണ നിയമപ്രകാരം പ്രകൃതിദുരന്തങ്ങള്‍ മാത്രമേ പരിഗണിക്കാന്‍ കഴിയൂ. നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കുകാന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാധിക്കില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
കോവിഡ് മരണങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കിയാല് മറ്റ് രോഗങ്ങള്‍ മൂലമുള്ള മരണങ്ങള്‍ക്കും നഷ്ടപരിഹാരം അനുവദിക്കേണ്ടിവരുമെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ പറയുന്നു. 183 പേജുള്ള സത്യവാങ്മൂലം ശനിയാഴ്ച രാത്രി കേന്ദ്ര സർക്കാർ കോടതിയില്‍ സമര്‍പ്പിച്ചു. കോവിഡ് മഹാമാരിമൂലം 3.85 ലക്ഷം പേരാണ് മരിച്ചത്. മരണ സംഖ്യ ഇനിയും വര്‍ധിച്ചേക്കുമെന്നും കടുത്ത സാമ്പത്തിക ഞെരുക്കത്തില്‍ അകപ്പെട്ടിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ഇതിലൂടെ അധികമായി ബാധ്യതയാകും ഉണ്ടാകും എന്ന് അറിയിച്ചു.
കോവിഡ് കാരണം മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം നഷ്പരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കോവിഡ് മരണം, നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച് കേന്ദ്രത്തിന്റെ നയം അറിയിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.


