കൊച്ചി: അഴീക്കോട് പ്ലസ്ടു കോഴക്കേസില്‍ കെ എം ഷാജിക്ക് ആശ്വാസം. വിജിലന്‍സ് എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി. കേസ് നിലനില്‍ക്കില്ലെന്ന കെ എം ഷാജിയുടെ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു. ഷാജിക്കെതിരെ ഉയര്‍ന്നു വന്ന അഴിമതി ആരോപണം അദ്ധേഹത്തെ പാര്‍ടിക്കുള്ളില്‍ പ്രതിസന്ധിയിലാക്കിയിരുന്നു.
അഴീക്കോട് ഹൈസ്കൂളിന് പ്ലസ്ടു അനുവദിക്കാന്‍ മാനേജ്മെന്റില്‍ നിന്നും കോഴ വാങ്ങി എന്നായിരുന്നു പരാതി. കണ്ണൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഎം പ്രാദേശിക നേതാവ് കുടുവന്‍ പദ്മനാഭനാണ് പരാതിക്കാരന്. അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് ടു അനുവദിക്കന്നതിനായി 25 ലക്ഷം രൂപ കോഴ വാങ്ങി എന്നാണ് ഷാജിക്കെതിരായുള്ള കേസ്.
2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത് എന്നു പരാതിക്കാരന് ആരോപിച്ചു. വിജിലന്‍സ് 2020 ല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ ഷാജിയുടെ വീട്ടില്‍ നിന്ന് 47 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഇത് തിരഞ്ഞെടുപ്പ് ഫണ്ടാണ് എന്നായിരുന്നു ഷാജിയുടെ വിശദീകരണം.