ഗവർണർക്ക് കനത്ത തിരിച്ചടി. ഡിജിറ്റൽ- സാങ്കേതിക സർവകലാശാലകളിൽ സ്ഥിരം വി സിമാരെ സുപ്രീം കോടതി നിയമിക്കും. വിസി നിയമനത്തിൽ സ്തംഭന അവസ്ഥ തുടരുന്നു, മുഖ്യമന്ത്രിക്കും ചാൻസിലറിനും സമവായത്തിൽ എത്താൻ കഴിഞ്ഞില്ല എന്ന് കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിയും ചാൻസിലറും തമ്മിൽ കത്തുകളുടെ കൈമാറ്റം ഒഴികെ മറ്റൊന്നും ഉണ്ടായില്ല എന്നും കോടതി വ്യക്തമാക്കി.
വിസിയെ കോടതിയെ നിയമിക്കും. ഒരു പേര് മാത്രം മുദ്ര വെച്ച കവറില്‍ നല്കാൻ സുധാന്‍ശു ധൂലിയ കമ്മിറ്റിക്ക് സുപ്രിംകോടതി നിര്‍ദേശം നൽകി.
സർക്കാറും ഗവര്‍ണറും സമവായത്തിലെത്താത്തതിനാലാണ് കോടതി ഇടപെടൽ.
സാങ്കേതിക സർവകലാശാല വിസിയായി സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി പ്രിയ ചന്ദ്രനെയും നിയമിക്കണമെന്നായിരുന്നു ഗവർണറുടെ സത്യവാങ്മൂലത്തിലെ ആവശ്യം. സിസ തോമസ് വിസിയായിരുന്നപ്പോൾ സർവകലാശാലയിൽ ചില പ്രശ്നങ്ങളുണ്ടായെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. തെളിവ് എവിടെ എന്നായിരുന്നു കോടതിയുടെ ചോദ്യം.


