കോഴിക്കോട്: പയ്യാനിക്കലില് അഞ്ചുവയസുകാരിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ അമ്മയെ കോടതി വെറുതെവിട്ടു.
2021 ജൂലൈയില്‍ ചാമുണ്ഡിവളപ്പിലെ അഞ്ചുവയസുകാരി ഫാത്തിമ റെന കൊല്ലപ്പെട്ട കേസിലാണ് കോടതി വിധി. സാഹചര്യത്തെളിവുകളുടെ അഭാവത്തിലാണ് അമ്മ സമീറയെ കോഴിക്കോട് പോക്സോ കോടതി വെറുതെവിട്ടത്.
ദുർമന്ത്രവാദത്തിന്റെ മറവില്‍ കുട്ടിയെ അമ്മ കൊലപ്പെടുത്തിയെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇവർ കുറ്റംചെയ്തെന്നു തെളിയിക്കുന്നതില്‍ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും സാഹചര്യത്തെളിവുകള്‍ കുട്ടിയുടെ അമ്മയ്ക്കെതിരല്ലെന്നും കോടതി കണ്ടെത്തി.