മനോഹരമായ ഒരു ക്യാമ്പസ് കഥ അവതരിപ്പിക്കുകയാണ് കോളേജ് ക്യൂട്ടീസ് എന്ന ചിത്രം. ബിഗ് സലൂട്ട് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം എ.കെ.ബി കുമാര്‍, എ.കെ.ബി മൂവി ഇന്റര്‍നാഷണലിനു വേണ്ടി നിര്‍മ്മാണം, രചന, സംവിധാനം നിര്‍വ്വഹിക്കുന്ന കോളേജ് ക്യൂട്ടീസ് ഓഗസ്റ്റ് 5-ന് തീയേറ്ററിലെത്തും.
കലാതിലക പട്ടം നേടിയ കോളേജ് ക്യൂട്ടിയായ റോസിയും, കോളേജിലെ ഏറ്റവും സമര്‍ത്ഥനായ വിദ്യാര്‍ത്ഥി ജോണിയും തമ്മിലുള്ള പ്രണയ കഥയാണ് കോളേജ് ക്യൂട്ടീസ് എന്ന ചിത്രത്തിലൂടെ സംവിധായകന് എ.കെ.ബി. കുമാര്‍ പറയുന്നത്. 2021-ലെ മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ട മുബൈ മലയാളിയായ നിമിഷ നായരാണ് പ്രധാന കഥാപാത്രമായ റോസിയെ അവതരിപ്പിക്കുന്നത്. പ്രശസ്ത പരസ്യകലാകാരനായ ആന്‍സ് സത്യന്റെ മകന് അനയ് സത്യനാണ് നായകനായി എത്തുന്നത്.
എ.കെ.ബി മൂവി ഇന്റര്‍നാഷണലിനു വേണ്ടി, എ.കെ.ബി കുമാര്‍, നിര്‍മ്മാണം, രചന, സംവിധാനം നിര്‍വ്വഹിക്കുന്ന കോളേജ് ക്യൂട്ടീസ് എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം – ഷെട്ടി മണി, എഡിറ്റര്‍ -സാജന് പീറ്റര്‍,ഗാനങ്ങള്‍ – ലേഖ ബി.കുമാര്‍, സംഗീതം -ഹരീഷ് ഭാസി, പ്രൊഡക്ഷന്‍ ഡിസൈനര്‍ – മമ്മി സെഞ്ച്വറി, പശ്ചാത്തല സംഗീതം – ജോയി മാധവ്,ആര്‍ട്ട് – ഗ്ലാട്ടന്‍ പീറ്റര്‍, സംഘട്ടനം – സലിംബാബ, ഡയറക്ഷന്‍ സൂപ്പര്‍ വിഷന്‍ – റിജു നായര്‍, കോസ്റ്റ്യൂം -അബ്ബാസ് പാണാവള്ളി, അസോസിയേറ്റ് ഡയറക്ടര്‍ – അര്ജുന് ദേവരാജ്, അസിസ്റ്റന്റ് ഡയറക്ടര്‍ – എലിക്കുളം ജയകുമാര്‍, മേക്കപ്പ് – സുധാകരന്,സ്റ്റില്‍ – ഷാബു പോള്‍,പി.ആര്.ഒ- അയ്മനം സാജന്, വിതരണം – എ.കെ.ബി. മൂവീസ് ഇന്റര്‍നാഷണല്‍
ദേവന്, അനയ് സത്യന്, നിമിഷനായര്‍, ശിവജി ഗുരുവായൂര്‍, നാരായണന്‍കുട്ടി, കുളപ്പുള്ളി ലീല ,എ.കെ.ബി കുമാര്‍, കോബ്രാ രാജേഷ്,നിമിഷ ബിജോ, അദിതി ശിവകുമാര്‍ ,റഫീക്ക് ചോക്ളി, ശ്രീപതി, എലിക്കുളം ജയകുമാര്‍, അലി, ഡോ.വിജയന്, കാശിനാഥ്, പ്രകാശ് വി തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഓഗസ്റ്റ് 5 ന് ചിത്രം തീയേറ്ററിലെത്തും.


