കൊച്ചി: താരസംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ച നടിമാര്‍ സംഘനയുടെ ശത്രുക്കളല്ലെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു. വനിതാ കൂട്ടായ്മയുടെ കടുത്ത നിലപാടുകള്‍ക്കു പിന്നാലെ സമൂഹത്തില്‍ നിന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ വിഷയം യോഗം വിളിച്ച് ചര്‍ച്ച ചെയ്യുമെന്നും ഇടവേള ബാബു വ്യക്തമാക്കി.
അതേസമയം, ദിലീപിന്റെ കത്തിനെ കുറിച്ച് ‘അമ്മ’യുടെ അടുത്ത എക്സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് വ്യക്തമായ സൂചന. സംഘടനയുടെ പുതിയ പ്രസിഡന്റ് മോഹന്‍ ലാല്‍ കേരളത്തിലെത്തിയ ശേഷം യോഗത്തിനുള്ള തീയതി തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപിനെ തിരിച്ചെടുത്തതിനു പിന്നാലെ രാജിവെച്ച് പുറത്തുപോയ നടിമാരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തുന്ന കാര്യവും എക്സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനിക്കുമെന്നും ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു.
അമ്മ പിളര്‍പ്പിലേക്ക്; ഡബ്ളിയു സി സി അംഗങ്ങളായ നാല് നടിമാര്‍ അമ്മയില്‍ നിന്ന് രാജിവച്ചു.
നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ പുറത്താക്കിയ സാഹചര്യത്തില്‍ നിന്ന് നിലവില്‍ ഒരു മാറ്റവും സംഭവിക്കാതിരുന്ന സാഹചര്യത്തില്‍ തിരികെയെടുത്തതില് പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി, ഗീതു മോഹന്‍ ദാസ്, രമ്യ നമ്പീശന്, റിമ കല്ലിങ്കല്‍ എന്നീവരാണ് രാജിവെച്ചത്. എന്നാല്‍ വന്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലും സംഘടനയുശട നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം നടിമാരെ പിന്തുണച്ച് യുവതലമുറയിലെ പൃഥ്വിരാജിന്റെ ശബ്ദം ഉയറന്നതും സംഘടനയെ കൂടുതല്‍ പ്രതിരോധത്തിലാഴ്ത്തിയതോശടയാണ് ഉടന്‍ യോഗം വിളിക്കാന്‍ നീങ്ങുന്നതെന്നാണ് സൂചനകള്‍. എല്ലാത്തിനുമൊടുവില്‍ തനിക്കെതിരായ ഒഴിവാകും വരെ സംഘടനയിലേക്കില്ലെന്ന് ദിലീപ് താരസംഘടനയ്ക്ക് കത്തയച്ചു. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനാണ് ദിലീപ് കത്തയച്ചത്.
തീരുമാനത്തിനു നന്ദി, പക്ഷേ പ്രവര്‍ത്തിക്കാനില്ലെന്ന് ദിലീപ്കൊച്ചി: താരസംഘടനയില്‍ നിന്നും തന്നെ പുറത്താക്കിയ അവെയ്ലബിള് എക്സിക്യൂട്ടീവിന്റെ നടപടി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി തീരുമാനം പിന്‍വലിച്ചതിനു അമ്മയുടെ ഭാരവാഹികളോട് നന്ദിയുണ്ടെന്ന് നടന് ദിലീപ്. എന്നാല്‍ കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കും വരെ ഒരു സംഘടനയുടെയും ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ദിലീപ് വ്യക്തമാക്കി.
മലയാള സിനിമയിലെ ഒട്ടേറെ അഭിനേതാക്കള്‍ക്ക് ആശ്രയമായി നില്ക്കുന്ന അമ്മ എന്ന സംഘടനയെ തന്റെ പേരും പറഞ്ഞ് പലരും അപമാനിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നു എന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെ ജനറല്‍ സെക്രട്ടറിക്കയച്ച കത്തിന്റെ പൂര്‍ണ്ണരൂപവും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ദിലീപ് പുറത്തുവിട്ടു.
കത്തിന്റെ പൂര്‍ണ്ണരൂപം
ജനറല്‍ സെക്രട്ടറി അമ്മ,തിരുവനന്തപുരം
സര്,
കഴിഞ്ഞ 24നുകൂടിയ അമ്മയുടെ ജനറല്‍ ബോഡിയില്‍ അമ്മയിലെ മെമ്പറായ എന്നെ പുറത്താക്കുവാന്‍ എനിക്കു നോട്ടീസ് നല്‍കാതെയും,എന്റെ വിശദീകരണം കേള്‍ക്കാതെയും എടുത്ത അവയ്ലബിള് എക്സിക്യൂട്ടീവിന്റെ മുന്‍ തീരുമാനം നിലനില്‍ക്കുന്നതല്ല എന്ന് തീരുമാനിച്ചവിവരം മാധ്യമങ്ങളിലൂടെ അറിയാന്‍ ഇടയായി അതില്‍ അമ്മ ഭാരവാഹികള്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. എന്നാല്‍ ഞാന്‍ മനസ്സാ വാചാ അറിയാത്തൊരു കേസ്സിന്റെ കെണിയില്‍ പെടുത്തപ്പെട്ടിരിക്കുന്നതിനാല്‍ ഈ കേസില്‍ കേരളത്തിലെ പ്രേക്ഷകര്‍ക്കും,ജനങ്ങള്‍ക്കും മുന്നില്‍ എന്റെ നിരപരാധിത്വം തെളിയിക്കുീ വരെ ഒരു സംഘടനയുടേയും പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ‘ഫിയോക്ക്’ എന്ന സംഘടനക്ക് ഇതേ സാഹചര്യത്തില്‍ എഴുതിയ കത്തില്‍ മുമ്പു ഇത് ഞാന്‍ സൂചിപ്പിച്ചിരുന്നതാണ്. മലയാള സിനിമയിലെ ഒട്ടേറെ അഭിനേതാക്കള്‍ക്ക് ആശ്രയമായി നില്ക്കുന്ന അമ്മ എന്ന സംഘടനയെ എന്റെ പേരും പറഞ്ഞ് പലരും അപമാനിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നു. അമ്മയുടെ പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട്
ദിലീപ്
28/06/18
ആലുവ