‘ജയസൂര്യ വരുന്നു, ആ ഫ്രീക്ക് കിക്ക് എടുക്കാന്‍, ജയസൂര്യ, ജയസൂര്യ ഓ…നിങ്ങളിത് കാണുകാ, വൈ ദിസ് മാന്‍ ഈസ് കോള്‍ഡ് എ ജീനിയസ് ഇന്‍ മലയാള സിനിമ….‘-ഷൈജുവിന്റെ കമന്ട്രി ലോകക്പ്പ് വേദിയിലല്ല..ഫുട്ബോള്‍ താരം പി.വി സത്യന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ക്യാപ്റ്റന്റെ നൂറാംദിനം ആഘോഷ വേദിയില്‍ ആയിരുന്നു ഷൈജുവിന്റെ കിടിലന്‍ കമന്ട്രി. ആവേശത്തോട് കൂടി തന്നെയാണ് ആ സദസ്സും കമന്ട്രി സ്വീകരിച്ചത്. ആഘോഷത്തിനിടെ ഐഎസ്എല്‍ ഫുട്ബോള്‍ ആവേശത്തിന് ശബ്ദം നല്കിയ ഷൈജു ദാമോദരന്റെ കമന്ട്രിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഫുട്ബോളിലെ സൂപ്പര്‍താരങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തിയ അദ്ദേഹം ആദ്യമായി സിനിമാ താരത്തിന് വേണ്ടി കമന്ട്രി പറഞ്ഞു. അതും മലയാളത്തിന്റെ പ്രിയതാരം ജയസൂര്യയ്ക്കായി.കയ്യടികളോടെയായിരുന്നു ഷൈജുവിനുള്ള നന്ദി ജയസൂര്യ പ്രകടിപ്പിച്ചത്. അതി ഗംഭീരമായാണ് ആഘോഷിച്ചത്.
‘ക്യാപ്റ്റന്‍’ സംവിധാനം ചെയ്തത് പ്രജേഷ് സെന്‍ ആയിരുന്നു. സത്യന്റെ സംഭവബഹുലമായ ജീവിതത്തെ അറിയാനും അടയാളപ്പെടുത്താനും ക്യാപ്റ്റന്‍ എന്ന ചിത്രം കാരണമായി. ജയസൂര്യയുടെയും അനു സിത്താരയുടെയും ഗംഭീരപ്രകടനമായിരുന്നു മറ്റൊരു ആകര്‍ഷണം.


