നടിയ്ക്ക് നേരിടേണ്ടി വന്ന ആക്രമണത്തിന്റെ നടുക്കം മാറുന്നതിനു മുന്‍പ് തന്നെ നടന് ദിലീപ് ഇതേ കേസില്‍ ആരോപണ വിധേയനായി ജയിലിലായി. ഇത് സിനിമ മേഖലയില്‍ മാത്രമല്ല സാംസ്കാരിക സാമൂഹിക മേഖലയില്‍ തന്നെ വന്‍ ചലനം സൃഷ്ടിച്ചിരുന്നു. ആരോപണ വിധേയനായി രണ്ടര മാസത്തോളം നടന് ജയിലില്‍ കഴിഞ്ഞിരുന്നു. തുടര്‍ന്ന് കൃത്യമായ ഉപാധികളോടെയാണ് താരത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു. ഇപ്പോഴിത നടിയെ അക്രമിച്ച കേസ് സിനിമയാകുന്നു. ചിത്രത്തിന് അവാസ്തവം എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഈ ചിത്രത്തില്‍ രണ്ടു വലിയ ട്വിസ്റ്റുകളുണ്ട്. സലിം ഇന്ത്യ സംവിധാനം ചെയ്യുന്ന ചിത്രത്തിന്. ആളൂരിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന അവാസ്ഥവത്തില്‍ ദീലീപ് അതിഥി വേഷത്തിലെത്തുന്നുണ്ട്. ഒപ്പം രണ്ടര മാസത്തോളം ജയിലില്‍ കഴിഞ്ഞ നടന് ദീലീപിന്റെ അതിഥി വേഷം സിനിമാ മേഗലയില്‍ വലിയ ചര്‍ച്ചയാവുകയാണ്. ചിത്രത്തിന്റെ ചിത്രീകരണം ഡിസംബര്‍ 1 ന് ആരംഭിക്കുമെന്ന് സംവിധായകന് സലിം ഇന്ത്യ കൊച്ചിയില്‍ പറഞ്ഞു. നിലവില്‍ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് ദിലീപ് വിദേശത്താണ്. അത് കഴിഞ്ഞ് നാട്ടിലെത്തിയാല്‍ സിനിമയുമായി സഹകരിക്കുമെന്ന് താരം അറിയിച്ചതായി സലിം ഇന്ത്യ അറിയിച്ചിട്ടുണ്ട്. നടിയ്ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ വിവാദങ്ങള്‍ നേരിടേണ്ടി വന്നത് ദിലീപിനായിരുന്നു.
കേസില്‍ കുറ്റാരോപിതനാണ് താരം. ഈ പശ്ചാത്തലത്തില്‍ ചിത്രവും ദിലീപിന്റെ കഥാപാത്രവുമെല്ലാം ഏറെ ഉറ്റു നോക്കുന്ന ഒന്നാണ്. കേസില്‍ പ്രതിയായ ആരോപിക്കപ്പെട്ട താരം രണ്ടര മാസത്തെ ജയില്‍ വാസത്തിനു ശേഷം മാസങ്ങള്‍ക്ക് മുന്‍പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. കര്‍ശന നിര്‍ദ്ദേശത്തോടെയായിരുന്നു നടന് അന്ന് ജാമ്യം അനുവദിച്ചത്. അതേ സമയം കേസില്‍ വിചാരണ നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
ഉടന്‍ തന്നെ കേസില്‍ വാദം തുടങ്ങും. നടിയെ ആക്രമിച്ച കേസുമായി അടുത്ത ബന്ധമുളള വ്യക്തിയാണ് അഡ്വ. ആളൂര്‍. കേസില്‍ കുറ്റാരോപിതനായി ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്നു ആളൂര്‍. എന്നാല്‍ പിന്നീട് ആളൂര്‍ കേസില്‍ വക്കാലത്ത് ഒഴിയുകയും ചെയ്തു. ഇതിനു പിന്നാലെയായിരുന്നു തിരക്കഥയുമായി ആളൂരിന്റെ രംഗപ്രവേശനം.


