മലയാളികളുടെ പ്രീയപ്പെട്ട നടി ജലജയുടെ മകള്‍ വെള്ളിത്തിരയിലേക്ക് ചുവടു വെക്കാനൊരുങ്ങുകയാണ്. അമേരിക്കയിലെ പഠനം പൂര്‍ത്തിയാക്കിയ ജലജയുടെ മകള്‍ ദേവി നായര്‍ ആണ് സിനിമയി ലേയ്ക്ക് ഉടന്‍ എത്തുക. സിനിമ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
മലയാള സിനിമയിലേക്ക് താരപുത്രന്മാരുടെയും താര പുത്രിമാരുടെയും വരവ് തുടങ്ങിയിട്ട് മാസങ്ങളായി. മമ്മൂട്ടിയുടെ മകന് ദുല്‍ഖര്‍ സല്‍മാനും മോഹന്‍ലാലിന്റെ മകന് പ്രണവ് മോഹന്‍ലാലും ജയറാമിന്റെ മകന് കാളിദാസ് ജയറാമും വിനീത് ശ്രീനിവാസനുമടക്കം താര പുത്രന്മാരുടെ നീണ്ട നിരക്ക് പിന്നാലെ പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശനും സിനിമയിലെത്തി.
മേനകയുടെയും ലിസ്സിയുടെയും മക്കള്‍ തെന്നിന്ത്യയിലെ തിരക്കുള്ള നായികമാരായി.മണിച്ചിത്രത്താഴിന്റെ രണ്ടാംഭാഗമായ ഗീതാഞ്ജലിയിലൂടെ ആണ് കീര്‍ത്തി ആദ്യമായി വെള്ളിത്തിരയിലെത്തിയത്.
1978ല്‍ ജി. അരവിന്ദന്റെ തംബ് എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട നടി ജലജ സിനിമാലോകത്തെത്തിയത് .
പ്രിയദര്‍ശന്റെയും ലിസിയുടെയും മകളായ കല്ല്യാണി പ്രിയദര്ശന് തെലുങ്കു ചിത്രമായ ‘ഹലോ’ യിലൂടെയാണ് സിനിമ രംഗത്തേക്ക് എത്തുന്നത്.