നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറി വിദ്യാര്‍ത്ഥി. ഒരു ലോ കോളേജ് യൂണിയന് ഉദ്ഘാടന വേദിയില്‍ ആയിരുന്നു സംഭവം. യൂണിയന് ഉദ്ഘാടനത്തോടൊപ്പം തങ്കം സിനിമയുടെ പ്രമോഷന് കൂടി ആയിരുന്നു അപര്‍ണ കോളേജില്‍ എത്തിയത്. കയ്യില്‍ ബലമായി പിടിച്ച വിദ്യാര്‍ഥിയോട് അപര്‍ണ അനിഷ്ടം പ്രകടിപ്പിക്കുന്നതും രോഷം അടക്കുന്നതും വീഡിയോയില്‍ കാണാം. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുക ആണ്.
നടന് വിനീത് ശ്രീനിവാസനും സംഗീത സംവിധായകന് ബിജിപാലും മറ്റ് അണിയറ പ്രവര്‍ത്തകരും നടിക്ക് ഒപ്പം ഉണ്ടായിരുന്നു. അപര്ണയ്ക്ക് പൂവ് നല്‍കാനായി വേദിയില്‍ എത്തിയ വിദ്യാര്‍ത്ഥി, നടിയുടെ കയ്യില്‍ പിടിച്ച് എഴുന്നേല്‍പ്പിക്കുകയും തോളില്‍ കയ്യിടാന്‍ ശ്രമിക്കുകയും ആയിരുന്നു.
യുവാവ് വീണ്ടും തോളില്‍ കയ്യിടാന്‍ ഒരുങ്ങുമ്പോള്‍ അപര്‍ണ വെട്ടിച്ച് മാറുന്നതും ‘എന്താടോ ഇത് ലോ കോളേജ് അല്ലെ’ എന്ന് ചോദിക്കുന്നുമുണ്ട്. ശേഷം സംഘാടകരില്‍ ഒരാളായ വിദ്യാര്‍ത്ഥി അപര്‍ണയോട് മാപ്പ് ചോദിക്കുന്നുമുണ്ട്.
എന്നാല്‍ വീണ്ടും വേദിയില്‍ എത്തി വിദ്യാര്‍ത്ഥി താന്‍ വേറൊന്നും ഉദ്ദേശിച്ചല്ല ചെയ്തതെന്നും ഫാന്‍ ആയതുകൊണ്ട് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതാണെന്നും പറയുന്നുണ്ട്. വീണ്ടും കൈ നീട്ടിയ യുവാവിന് കൈ കൊടുക്കാന്‍ അപര്‍ണ വിസമ്മതിക്കുന്നുമുണ്ട്.


