കൊച്ചി: മയക്കുമരുന്നു കൈമാറുന്നതിനിടെ സിനിമ സീരിയല്‍ നടി അശ്വതി ബാബുവിനെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ഫ്ളാറ്റില്‍ നിന്നും എംഡിഎംഎ പിടിച്ചെടുത്തു. മരുന്നു കൈമാറാനായി ഫ്ളാറ്റിന് സമീപത്തു കാത്തു നില്‍ക്കുമ്പോഴായിരുന്നു അറസ്റ്റ്്. അശ്വതിയുടെ ഡ്രൈവര്‍ ബിനോയി എബ്രഹാമിനെയും പോലിസ് അറസ്റ്റ് ചെയ്തു. ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ച് വില്പനയ്ക്കായാണ് ലഹരി മരുന്നെത്തിച്ചതെന്നാണ് നിഗമനം. ബിനോയ് എബ്രഹാമിനെക്കൊണ്ട് ബാഗ്ലൂരില്‍ നിന്നാണ് മരുന്നെത്തിച്ചത്. സിനിമ സീരിയല്‍ രംഗത്തെ നടീ നടന്മാര്ക്കായിട്ടാണ് മരുപന്നെത്തിച്ചതെന്നാണ് പ്രാഥമീക നിഗമനം.

നടിയുടെ ഫ്ലാറ്റില്‍ നിന്ന് പത്ത് ഗ്രാം എംഡിഎംഎ യാണ് പിടികൂടിയത്. ഇത്രയും എംഡിഎംഎയ്ക്ക് ഇന്ന് വിപണിയില്‍ 36000 രൂപയിലേറെ വില വരും. ലഹരിമരുന്ന് ബെംഗലുരുവില്‍ നിന്ന് എത്തിച്ചതാണെന്നാണ് കരുതപ്പെടുന്നത്. നടിയുടെ ഡ്രൈവറായ ബിനോയിയും പിടിയിലായിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് അശ്വതി.


