‘പ്രിയപ്പെട്ട കീര്‍ത്തന മോള്‍ക്ക്, മോളെനിക്ക് അയച്ച കത്ത് കിട്ടി. സ്നേഹത്തിനും ആശംസകള്‍ക്കും ഒരുപാട് നന്ദി. മോള്‍ടെ വീട്ടിലും സ്കൂളിലും ഉള്ള എല്ലാവരോടും എന്റെ സ്നേഹാന്വേഷണങ്ങള്‍ അറിയിക്കുക. എല്ലാ നന്മകളും വിജയങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു’. ലോക തപാല്‍ ദിനത്തില്‍ തന്റെ ആരാധിക അയച്ച കത്തിനുള്ള നടന് കുഞ്ചാക്കോ ബോബന്റെ മറുപടി കത്തിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വയറലാവുകയാണ്. കത്തിനൊപ്പം കത്തിനുള്ള മറുപടിയുമാണ് താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. നിരവധിപേരാണ് കുഞ്ഞു ആരാധികക്ക് മറുപടി നല്കിയ ചാക്കോച്ചനെ പ്രശംസിച്ച് രംഗത്തെത്തിയത്. കീര്‍ത്തന എന്നാണ് ചാക്കോച്ചന്റെ കുഞ്ഞു ആരാധികയുടെ പേര്.
‘ബഹുമാനപ്പെട്ട കുഞ്ചാക്കോ ബോബന് അറിയുന്നതിന്’ എന്ന് തുടങ്ങിയ കത്തില്‍ സിനിമാ മേഖലയില്‍ ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ എന്ന് ആശംസിച്ചാണ് കീര്‍ത്തന കത്ത് അവസാനിപ്പിച്ചത്.


