മലയാളത്തിന്റെ പ്രിയ താരം ടൊവിനോ തോമസിന് കോവിഡ്. താരം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്.
തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായും ഇപ്പോള്‍ കൊറന്റൈനില്‍ ആണെന്നും ടൊവിനോ അറിയിച്ചു. തനിക്ക് രോഗ ലക്ഷണം ഇല്ല. കുറച്ചു ദിവസം ഐസൊലേഷനില്‍ ആയിരിക്കും. ഉടന്‍ തന്നെ സുഖമായി തിരിച്ചുവരുമെന്നും ടൊവിനോ അറിയിച്ചു.
‘ഞാന്‍ കോവിഡ് പോസറ്റീവ് ആയി. നിലവില്‍ ഐസൊലേഷനില്‍ ആണ്. പ്രകടമായ ലക്ഷണങ്ങളൊന്നുമില്ല ഞാന്‍ സുഖമായി തന്നെ ഇരിക്കുന്നു. കുറച്ച് ദിവസത്തേക്ക് ക്വാറന്റീന് ദിനങ്ങളാണ്. തിരിച്ചു വരാനും എല്ലാവരെയും രസിപ്പിക്കാനും കുറച്ച് ദിനങ്ങള്‍ കൂടി കാത്തിരിക്കണം, എല്ലാവരും സുരക്ഷിതരായിക്കുക’. ടൊവിനോ കുറിച്ചു.