തിനിര്‍വേദം എന്ന ചിത്രത്തിന്റെ പുതിയ ആവിഷ്കാരത്തില്‍ അഭിനയിച്ചാണ് ശ്രീജിത്ത് ശ്രദ്ധ നേടിയ നടന് ശ്രീജിത്ത് വിജയ് വിവാഹിതനാകുന്നു. കണ്ണൂര്‍ സ്വദേശി അര്‍ച്ചനയാണ് വധു. മെയ് 12ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍വെച്ചാണ് വിവാഹം.
ഫാസിലിന്റെ ലിവിംഗ് ടുഗദര്‍ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ശ്രീജിത്ത് തമിഴിലും അഭിനയിച്ചിട്ടുണ്ട്. ഈ വര്‍ഷം ജനുവരി 15നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. കണ്ണൂര്‍ മസ്കോട്ട് ബീച്ച് റീസോര്ട്ടില്വെച്ചായിരുന്നു ചടങ്ങ്.