ന്യൂഡല്‍ഹി: മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് കിട്ടിയാല്‍ നടിയെ ആക്രമിച്ച കേസ് വ്യാജമാണെന്ന് തെളിയിക്കാനാകുമോ എന്ന് നടന് ദിലീപിനോട് സുപ്രീം കോടതി. വീഡിയോ ദൃശ്യങ്ങള്‍ക്കിടെ ചില സംഭാഷണങ്ങളുണ്ടെന്നും അത് കേസിലെ മൊഴികളില്‍ ഇല്ലെന്നും റോഹ്ത്തഗി വിശദീകരിച്ചു. തനിക്ക് വേണ്ടത് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളാണ്, അത് കിട്ടിയാല്കേസ് വ്യാജമാണെന്ന് തെളിയിക്കാനാകുമെന്ന് ദിലീപിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു. മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് എങ്ങനെ എടുക്കാനാകുമെന്നും കോടതി ദിലീപിന്റെ അഭിഭാഷകനായ മുകുള്‍ റോഹ്ത്തഗിയോട് ചോദിച്ചു. തുടര്‍ന്ന് മെമ്മറി കാര്‍ഡ് ഒരുരേഖയല്ല, അതൊരു മെറ്റീരീയല്‍ ആണെന്നുംകോടതി വ്യക്തമാക്കി. ഐ.ടി നിയമങ്ങള്‍ പരിശോധിക്കണമെന്ന് വ്യക്തമാക്കിയ കോടതി കൂടുതല്‍ വാദത്തിനായി കേസ് ഡിസംബര്‍ 11ലേക്ക് മാറ്റി

