പഠാന് എന്ന ചിത്രത്തില്‍ ഏറ്റവും അധികം വിവാദമുണ്ടാക്കിയ പാട്ടാണ് ബേഷരം രംഗ്. ഇതിനോടകം തന്നെ 180 മില്ല്യണിലധികം വ്യൂസ് സൃഷ്ടിച്ച് റെക്കോഡിട്ട ഈ ഗാനത്തിന് ഇതിനോടകം 2.8 മില്ല്യണ്‍ ലൈക്സും യൂട്യൂബില്‍ ഉണ്ട്. ഈ ഗാനരംഗത്തില്‍ ദീപിക പദുക്കോണ്‍ കാവി നിറമുള്ള ബിക്കിനി ധരിച്ച് നൃത്തം ചെയ്യുന്ന രംഗം ഒരു കൂട്ടം ആള്‍ക്കാരെ ചൊടിപ്പിച്ചു. ഇതേ തുടര്‍ന്ന് വലിയ രീതിയിലുള്ള ആക്രമണങ്ങളാണ് പഠാന് എന്ന ചിത്രത്തിനെതിരെ ഉണ്ടായത്.
പഠാന്റെ സെന്‍സറിങ്ങ് നടപടികള്‍ നിലവില്‍ പൂര്‍ണ്ണമായും അവസാനിച്ചു. 146 മിനിറ്റ് ദൈര്‍ഖ്യമുള്ള പഠാന് സിനിമയുടെ ഫൈനല്‍ കട്ടിന് സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നല്കി. പന്ത്രണ്ടോളം മാറ്റങ്ങളാണ് പഠാനില്‍ വരുത്താന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. അവയില്‍ ഏറ്റവും പ്രധാനം ബേഷരം രംഗ് ഗാന രംഗത്തിലുള്ള മാറ്റങ്ങളാണ്. ഈ ഗാനത്തില്‍ നിന്ന് മൂന്ന് രംഗങ്ങള്‍ ഒഴിവാക്കാനാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം. എന്നാല്‍ ഗാന രംഗത്തില്‍ ഏറ്റവും വിവാദമായി മാറിയ കാവി ബിക്കിനി സീന്‍ മേല്‍ സെന്‍സര്‍ ബോര്‍ഡ് കത്തി വച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പിന്നെ എന്തൊക്കെ മാറ്റങ്ങളാണ് ഈ ഗാന രംഗത്തില്‍ വരുത്തിയിട്ടുള്ളത്.
പഠാന് സിനിമയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള സെന്‍സര്‍ ബോര്‍ഡ് റിപ്പോര്‍ട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ ലീക്ക് ആയിരുന്നു. ഇതിലാണ് ബേഷരം രംഗില്‍ മാറ്റം വരുത്തേണ്ട രംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പരാമര്‍ശിക്കുന്നത്. ബേഷരം രംഗ് എന്ന ഗാനത്തില്‍ നിന്ന് മൂന്ന് ഷോട്ടുകളാണ് കട്ട് ചെയ്യാന്‍ നിര്‍ദ്ദേശം. അവയില്‍ ഏറ്റവും പ്രധാനം ദീപിക പദുക്കോണിന്റെ നിതംബത്തിന്റെ ക്ലോസ് അപ്പ് ഷോട്ടുകളില്‍ ചിലതാണ്. മറ്റൊന്ന് ബഹുത് ഹീ തങ്ക് കിയാ എന്ന് തുടങ്ങുന്ന വരികള്‍ ഉള്ളിടത്ത് ദീപികാ പദുക്കോണ്‍ ചെയ്യുന്ന നൃത്ത രംഗമാണ്. ഏറ്റവും അവസാനമായി ഉള്ളത് ദീപികാ പദുക്കോണിന്റെ സൈഡ് പോസില്‍ നഗ്നത അടങ്ങിയ രംഗവുമാണ്. ഈ രംഗങ്ങള്‍ ഒഴിവാക്കിയാല്‍ മാത്രമാകും പഠാന് UA സര്‍ട്ടിഫിക്കറ്റോടെ തീയറ്ററില്‍ റിലീസ് ചെയ്യാനാകുക.
എന്തായാലും ഈ നിര്‍ദ്ദേശങ്ങളോട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവില്‍ യൂട്യൂബില്‍ റിലീസ് ചെയ്തിട്ടുള്ള ബേഷരം രംഗ് എന്ന ഗാനം നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസ് പിന്‍വലിക്കില്ല. സിനിമയില്‍ ഉള്‍പ്പെടുത്തുന്ന ഗാന രംഗത്തിലാകും ഈ മാറ്റങ്ങള്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കുക.