തിരക്കഥയുടെ വഴിയേ നടി ലക്ഷ്മിപ്രിയയും. എഎം മൂവീസിന്റെ ബാനറില്‍ പി ജയ് ദേവ് സംവിധാനവും എംഡി സിബിലാല്‍ നിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന ‘ആറാട്ട് മുണ്ടന്‍’ എന്ന ചിത്രത്തിന് നടി ലക്ഷ്മിപ്രിയ തിരക്കഥ ഒരുക്കുന്നു. പ്രശസ്ത സംഗീതജ്ഞനായിരുന്ന പട്ടണക്കാട് പുരുഷോത്തമന്റെ മകനും ലക്ഷ്മിപ്രിയയുടെ ഭര്‍ത്താവുമാണ് പി ജയ് ദേവ്. രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളില്‍ ശക്തമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പ്രാപ്തമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനിമയാണ് ആറാട്ട് മുണ്ടന്‍.
അമ്പലപ്പുഴ കോറല്‍ ഹൈറ്റ്സില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ എഎം ആരിഫ് എംപിയും എച്ച് സലാം എംഎല്‍എയും ചേര്‍ന്ന് ഭദ്രദീപത്തിന് തിരി തെളിയിച്ചാണ് ചിത്രത്തിന് തുടക്കം കുറിച്ചത്.
ബാനര്‍ -എ എം മൂവീസ്, സംവിധാനം- പി ജയ് ദേവ്, നിര്‍മ്മാണം- എം ഡി സിബിലാല്‍, സഹനിര്‍മ്മാണം – കെപി രാജ് വക്കയില്‍ (യുഎഇ), ലക്ഷ്മിപ്രിയ, തിരക്കഥ – ലക്ഷമിപ്രിയ, ഛായാഗ്രഹണം – ബിജുകൃഷ്ണന്, കഥ, സംഭാഷണം – രാജേഷ് ഇല്ലത്ത്, തിരക്കഥ സംയോജനം – സത്യദാസ്, എഡിറ്റര്‍- അനന്ദു വിജയന്, സംഗീതം – പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്, ഗാനരചന – എച്ച് സലാം (എംഎല്‍എ ), രാജശ്രീ പിള്ള, പ്രൊഡക്ഷന്‍ കണ്ട്രോളര് – ജയശീലന്‍ സദാനന്ദന്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – ജിനി സുധാകരന്, ക്യാമറ അസ്സോസിയേറ്റ് – ഷിനൂബ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – രാജേഷ് എം സുന്ദരം, കല- ലൈജു ശ്രീവത്സന്‍, ചമയം – ജയന് പൂങ്കുളം, വസ്ത്രാലങ്കാരം – നിസാര്‍ റഹ്മത്ത്, ത്രില്‍സ് – മാഫിയ ശശി, കോറിയോഗ്രാഫി – ജോബിന് മാസ്റ്റര്‍, സഹസംവിധാനം – അരുണ്‍ പ്രഭാകര്‍, സംവിധാന സഹായികള്‍ – സ്നിഗ്ദിന്‍ സൈമണ്‍ ജോസഫ്, ബിബി കെ ജോണ്‍, ഫിനാന്‍സ് കണ്ട്രോളര് & ഓഫീസ് നിര്‍വ്വഹണം- എം സജീര്‍, സ്റ്റുഡിയോ – ചിത്രാഞ്ജലി, സ്റ്റില്‍സ് – അജി മസ്കറ്റ്, പിആര്‍ഓ -അജയ് തുണ്ടത്തില്‍. ചിത്രത്തിന്റെ താര നിര്‍ണ്ണയം പുരോഗമിക്കുന്നു.


