കൊച്ചി: ഷെയ്ന് നിഗത്തിനെതിരെയുള്ള നിർമ്മാതാക്കളുടെ സംഘടനയുടെ വിലക്ക് പിൻവലിപ്പിക്കാൻ നീക്കങ്ങൾ സജീവം. പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്കയും താരസംഘടനയായ അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്ത് നൽകും. വിലക്ക് നീക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഷെയ്നുമായി ബന്ധപ്പെട്ടവർ ഫെഫ്കയ്ക്കും കത്ത് നൽകും. വെയില്, ഖുര്‍ബാനി സിനിമകളുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്നങ്ങളെ തുടർന്ന് ഷെയ്നെ വിലക്കിയ സംഭവത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഷെയ്നിന്റെ മാതാവ് സുനില കഴിഞ്ഞ ദിവസം താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവിന് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്ത് നൽകാൻ അമ്മ സംഘടന ഒരുങ്ങുന്നത്.
Home Cinema ഷെയ്ന് നിഗത്തിനെതിരെയുള്ള നിർമ്മാതാക്കളുടെ സംഘടനയുടെ വിലക്ക് പിൻവലിപ്പിക്കാൻ നീക്കങ്ങൾ സജീവം
ഷെയ്ന് നിഗത്തിനെതിരെയുള്ള നിർമ്മാതാക്കളുടെ സംഘടനയുടെ വിലക്ക് പിൻവലിപ്പിക്കാൻ നീക്കങ്ങൾ സജീവം
by രാഷ്ട്രദീപം
by രാഷ്ട്രദീപം

