ഭരത് നായകനാകുന്ന സസ്പെന്‍സ് ത്രില്ലര്‍ ചിത്രത്തിന്റെ ടീസര്‍ നടന് ടൊവിനോ തോമസ് റിലീസ് ചെയ്തു. ആറ് മണിക്കൂറില്‍ നടക്കുന്ന അതിഭീകര സംഭവങ്ങള്‍ അവതരിപ്പിക്കുന്ന 6 ഹവേഴ്സ് ഓഗസ്റ്റ് 5-ന് തീയേറ്ററിലെത്തും. ലേസി ക്യാറ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനൂപ് ഖാലീദ് നിര്‍മ്മിക്കുന്ന ചിത്രം സുനീഷ് കുമാര്‍ സംവിധാനം ചെയ്യുന്നു. പി.വി.ആര്. പിക്ച്ചേഴ്സ് ആണ് ചിത്രം തീയേറ്ററിലെത്തിക്കുന്നത്.
ഭരത്തിന്റെ അഭിനയ ജീവിതത്തിലെ തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രമാണ് ഈ ചിത്രത്തിലേത്. കഥാപാത്ര വിജയത്തിനു വേണ്ടി സ്വന്തം ബോഡി വരെ പാകപ്പെടുത്തിയാണ് ക്യാമറായ്ക്ക് മുമ്പിലെത്തിയത്.സംഘട്ടനത്തിന് പ്രാധാന്യമുള്ള സസ്പെന്‍സ് ത്രില്ലര്‍ ചിത്രമാണ് 6 ഹവേഴ്സ്. ഈ രംഗങ്ങളില്‍ ഭരത്തും സംഘവും നന്നായി ശോഭിക്കുകയും ചെയ്തു.
അത്യന്തം ഉദ്യോഗത്തോടെ സസ്പെന്‍സ് നിറച്ച്, പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നു. മികച്ച ത്രില്ലര്‍ ചിത്രങ്ങളെ വെല്ലുന്ന രീതിയില്‍ ഈ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ സംവിധായകനും, ക്യാമറാമാനും കഴിഞ്ഞിരിക്കുന്നു. കൈലാസ് മേനോന്റെ വ്യത്യസ്തമായ പശ്ചാത്തല സംഗീതം ആകര്‍ഷകമാണ്. അതുപോലെ സിനു സിദ്ധാര്‍ഥിന്റെ ഛായാഗ്രഹണം ചിത്രത്തിന് മിഴിവ് വര്‍ദ്ധിപ്പിച്ചിരിക്കുന്നു. വിപിന്‍ പ്രഭാഗറിന്റെ എഡിറ്റിംഗും ചിത്രത്തിന്റെ മാറ്റ് കൂട്ടിയിരിക്കുന്നു. പ്രേക്ഷകര്‍ക്ക് ഒരു വിരുന്നായിരിക്കും 6 ഹവേഴ്സ്.
ലേസി ക്യാറ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനൂപ് ഖാലീദ് നിര്‍മ്മിക്കുന്ന 6 ഹവേഴ്സ് സുനീഷ് കുമാര്‍ സംവിധാനം ചെയ്യുന്നു. ക്യാമറ -സിനു സിദ്ധാര്‍ഥ് ,കഥ -സുരേഷ് തൂത്തുക്കുടി, തിരക്കഥ, സംഭാഷണം – അജേഷ് ചന്ദ്രന് , എഡിറ്റിംഗ് – പ്രവീണ്‍ പ്രഭാഗര്‍, ഗാനങ്ങള്‍ – മനു മഞ്ചിത്ത്, സംഗീതം – കൈലാസ് മേനോന്, ആലാപനം – നിത്യാ മാമന്, നിരഞ്ച്, ആര്‍ട്ട് – ശ്രീജിത്ത് ശ്രീധര്‍, മേക്കപ്പ് – അനില്‍ നേമം, കോസ്റ്റും – രമ്യ രാജന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ബിപിന്‍ വല്ലശ്ശേരി, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് – ജസ്റ്റിന് കൊല്ലം, പ്രോജക്റ്റ് ഡിസൈനര്‍ – ആസിഫ് ആര് .എച്ച്,സൗണ്ട് ഡിസൈന്‍ – അരുണ്‍ വര്‍മ്മ ,അസോസിയേറ്റ് ഡയറക്ടര്‍ – പ്രശാന്ത് വി.മേനോന്, സ്റ്റില്‍ – ശ്രീനി മഞ്ചേരി,പി.ആര്.ഒ- അയ്മനം സാജന് .വിതരണം – പി.വി.ആര്.പിക്ച്ചേഴ്സ്.
ഭരത്, അനുമോഹന്‍, ആദില്‍ ഇബ്രാഹിം, അനൂപ് ഖാലിദ്, കൊച്ചുപ്രേമന്, രമേഷ് വലിയശാല, സൂരജ് മോഹന്‍, പ്രമീള്‍, വിവിയ ശാന്ത്, നീന കുറുപ്പ് ,സാനിയ ബാബു എന്നിവര്‍ അഭിനയിക്കുന്നു.