തെലുങ്ക് താരം രാംചരണിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ലക്ഷണങ്ങളൊന്നുമില്ലെന്നും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും രാം ചരണ്‍ ട്വിറ്ററില്‍ കുറിച്ചു. ഉടന്‍ തന്നെ സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷയെന്നും കൂടുതല്‍ ശക്തിയോടെ തിരിച്ചുവരുമെന്നും ട്വീറ്റില്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലായി താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്നും താരം ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസം രാംചരണിന്റെ പിതാവും നടനുമായി ചിരഞ്ജീവിക്ക് കോവിഡ് പോസിറ്റീവാണെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ പരിശോധനയില്‍ വന്ന പിഴവാണെന്നും താന്‍ നെഗറ്റീവാണെന്നും ചിരഞ്ജീവി പിന്നീട് അറിയിച്ചിരുന്നു.


