നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി ചാര്‍ത്തി. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് വിവാഹത ചടങ്കിൽ പങ്കെടുത്തത്. കൊച്ചി എളമക്കര സ്വദേശിനിയായ മീര നന്ദനെ മുല്ല എന്ന ചിത്രത്തിലൂടെ സംവിധായകൻ ലാൽജോസാണ് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത്.
കഴിഞ്ഞ സെപ്റ്റംബര്‍ 13-നായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം. മാട്രിമോണി സൈറ്റ് വഴിയാണ് മീരയും ശ്രീജുവും പരിചയപ്പെട്ടത്. ശേഷം ഇരുവരുടേയും മാതാപിതാക്കള്‍ പരസ്പരം സംസാരിച്ച് വിവാഹമുറപ്പിക്കുകയായിരുന്നു.പുതിയ മുഖത്തിലെ പ്രിഥ്വിരാജിനൊപ്പമുള്ള വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിലവില്‍ ദുബായില്‍ ആണ് മീര നന്ദന്.ഈ വര്‍ഷം പുറത്തെത്തിയ എന്നാലും എന്റെ അളിയാ ആണ് മീര അഭിനയിച്ച് പുറത്തെത്തിയ അവസാന ചിത്രം.