റാസൽ ഖൈമ: നായകനായും വില്ലനായും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഷറഫുദ്ദീനെ പലരും ഓര്‍ക്കുന്നത് പ്രേമത്തിലെ ഗിരിരാജൻ കോഴിയായിട്ടായിരിക്കും. ഒപ്പം ‘റാസൽ ഖൈമയിലെ ആ വലിയ വീട്ടിൽ ആ രാജകുമാരൻ ഒറ്റക്കായിരുന്നു’എന്ന ഡയലോഗും. വര്‍ഷങ്ങൾക്ക് ശേഷം ചിത്രത്തിലെ രംഗത്തെ ഓര്‍മിപ്പിക്കുന്ന പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടൻ.
ഷറഫുദ്ദീനെ കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം പ്രേക്ഷകര്‍ ഓര്‍ക്കുക പ്രേമം എന്ന ചിത്രത്തിലെ ഗിരിരാജന്‍ കോഴിയെന്ന കഥാപാത്രമാണ്. ‘റാസല്‍ഖൈമയിലെ വലിയ വീട്ടില്‍ ആ രാജകുമാരന് ഒറ്റയ്ക്കായിരുന്നു’ എന്ന ഡയലോഗില്‍ പ്രേമത്തിലെ മേരി വീണില്ലെങ്കിലും പ്രേക്ഷകരാകെ അന്ന് വീണു. തന്നെ ‘പ്രശസ്തനാക്കിയ’ റാസല്‍ഖൈമയില്‍ നിന്നുള്ള ചിത്രങ്ങളാണ് ഷറഫുദ്ദീന് പങ്കുവെച്ചത്. ‘എല്ലാം തുടങ്ങിയത് ഇവിടെനിന്നാണ്’ എന്ന ക്യാപ്ഷനോടെയായിരുന്നു പോസ്റ്റ്.
”റാസൽ ഖൈമയിലെ ആ വലിയ വീട്ടിൽ ആ രാജകുമാരൻ ഇപ്പോഴും ഒറ്റക്കാണ്, ഇനി കളി റാസൽ ഖൈമയിൽ, രാജകുമാരൻ എഗൈൻ ബാക്ക് ടു ഹോം,ഒരു ചിക്കൻ സമൂസ, സോറി സർ കോഴി ഐറ്റംസ് ഒന്നും ഇവിടെ ഇല്ല ,ഇപ്പോഴാണ് ശരിയായത്.. ഇല്ലെങ്കിൽ നാട്ടുകാർ പറയും ഗിരിരാജൻ കള്ളം പറഞ്ഞതാണെന്ന് ” എന്നിങ്ങനെ പോകുന്നു കമന്റുകൾ.


