ദസറ ആഘോഷ ദിനത്തില്‍ തന്റെ ജോലിക്കാരന് സര്‍പ്രൈസ് സമ്മാനമായി പുത്തന്‍ കാര്‍ സമ്മാനിച്ചിരിക്കുകയാണ് നടി ജാക്വിലിന് ഫെര്‍ണാണ്ടസ്. താന്‍ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത് മുതല്‍ കൂടെയുള്ള ജീവനക്കാരനാണ് താരത്തിന്റെ സര്‍പ്രൈസ് സമ്മാനം.
ട്രാഫിക്ക് പൊലീസ് വേഷത്തിലാണ് ഇദ്ദേഹത്തിന് കാര്‍ സമ്മാനിക്കാന്‍ നടിയെത്തിയത്. ഷൂട്ടിംഗ് സെറ്റില്‍ നിന്നും നേരെ വന്നതിനാല്‍ താരം വേഷം മാറ്റിയിരുന്നില്ല. ആദ്യമായല്ല ജാക്വിലിന് തന്റെ ജോലിക്കാര്‍ക്ക് സമ്മാനം നല്‍കുന്നത്. ഇതിന് മുന്‍പ് മേക്കപ്പ് ആര്‍ടിസ്റ്റിനായിരുന്നു നടി കാര്‍ സമ്മാനിച്ചത്.


