വിനയന്റെ സിനിമ വേണ്ടെന്നു വച്ചതിന് കാരണം നടന്മാരായ മുകേഷും ഇന്നസെന്റും ഭീഷണിപ്പെടുത്തിയത് കാരണമെന്ന് തുറഞ്ഞ് പറഞ്ഞ് നടന് ഷമ്മി തിലകന്. ഇന്നലെ കെ.ബി ഗണേശ് കുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഷമ്മി തിലകന്. കെ.ബി ഗണേഷ് കുമാറിന്റെ ചില പ്രസ്താവനകള്‍ അസംബന്ധമെന്ന് ഷമ്മി തിലകന് പറഞ്ഞു. തന്നെ കൊണ്ട് നാട്ടുകാര്‍ക്ക് ശല്യമെന്ന് പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്ന് ഷമ്മി തിലകന് ചോദിക്കുന്നു. ഗണേശിന്റെ ബന്ധുവായ ഡിവൈഎസ്പി തനിക്കെതിരെ കള്ളക്കേസ് എടുത്തു.
‘2018 ല്‍ ഇടവേള ബാബുവിന് ഞാന്‍ മെസേജ് അയച്ചിരുന്നു. 2018 ജൂണ്‍ 19ന്. സംവിധായകന് വിനയന്റെ ഒരു കേസുണ്ട്. അദ്ദേഹത്തെ വിലക്കിയെന്നതായിരുന്നു കേസ്. കേസില്‍ വിനയന് വിജയിച്ചു. അതിലെ പ്രധാന സാക്ഷിയായിരുന്നു ഞാന്‍. അന്ന് അമ്മയ്ക്ക് അനുകൂലമായിട്ടായിരുന്നു എന്റെ മൊഴി. അമ്മയുടെ പ്രസിഡന്റായ ഇന്നസെന്റും, മുകേഷും ചേര്‍ന്നായിരുന്നു അന്ന് എന്നെ ഭീഷണിപ്പെടുത്തിയത്.
ആ സിനിമയില്‍ നീ അഭിനയിക്കരുത്, അഡ്വാന്‍സ് തിരിച്ചു കൊടുക്കെടാ എന്ന് പറഞ്ഞത്. കത്തി എടുത്ത് കുത്തുമെന്ന് പറഞ്ഞ് മാത്രമല്ല ഭീഷണി, ചിരിച്ചുകൊണ്ടും ഭീഷണിപ്പെടുത്താം. അങ്ങനെയാണ് ആ പടത്തില്‍ നിന്ന് പിന്മാറിയത്. വിനയന്റെ തന്നെ ചിത്രമായിരുന്നു അത്. ആ സിനിമയ്ക്ക് നല്ല തുക പറഞ്ഞിരുന്നതാണ്. ഇതുള്‍പ്പെടെ കേസിന്റെ വിധി പകര്‍പ്പിലുണ്ട്. ആരെങ്കിലുമൊരാള്‍ തങ്ങള്‍ അവസരം നിഷേധിച്ചു, പടം ഇല്ലാതാക്കി എന്നൊക്കെ തെളിയിച്ചാല്‍ പറയുന്നത് ചെയ്യാമെന്ന് സിദ്ദീഖ് പറഞ്ഞിരുന്നല്ലോ ? എന്നിട്ട് അവരെന്ത് നടപടിയെടുത്തു ?
‘എന്നെ പോലുള്ളവര്‍ക്ക് നേരെ ആരോപണങ്ങള്‍ വരുമ്പോള്‍ സംഘടനയിലെ ബാക്കിയുള്ളവര്‍ കൈയടിക്കും. കാരണം അവര്‍ക്ക് നക്കാപ്പിച്ച കാശ് സംഘടന നല്‍കുന്നത് കൊണ്ടാണ്. ആ 12,000 രൂപ സംഘടന നല്‍കുന്നത് അവര്‍ക്ക് വലിയ കാര്യമാണ്. കൈനീട്ടം എന്നൊക്കെ പേര് മാത്രമേയുള്ളു. അത് റിട്ടയര്‍മെന്റ് സ്കീമാണ്. അതെനിക്കും തന്നു. പക്ഷേ ഞാനത് നിരസിച്ചു. ഒന്നാമത്തെ കാര്യം എനിക്ക് വിരമിക്കാനുള്ള പ്രായമായില്ല. ഒരു കലാകാരന് അല്ലെങ്കില്‍ തന്നെ വിരമിക്കല്‍ പ്രായമുണ്ടോ ? സംഘടനയില്‍ ഉന്നയിച്ച പരാതിയില്‍ തീരുമാനം ആയിട്ട് മതി മറ്റ് കാര്യങ്ങളെന്ന് ഞാന്‍ പറഞ്ഞു ‘- ഷമ്മി തിലകന് പറഞ്ഞു.
ഈ വിശദീകരണം കൃത്യമായി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ വിശദീകരണം തൃപ്തികരമല്ലെന്നാണ് അമ്മ സംഘടന അറിയിച്ചത്. എന്നാല്‍ എന്താണ് തൃപ്തികരമല്ലാത്തതെന്ന് തന്നെ അറിയിച്ചിട്ടില്ലെന്ന് ഷമ്മി തിലകന് പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള കേസില്‍, മൊഴി മാറ്റിയെന്ന് പറയുന്ന വ്യക്തിയെ പ്രിസൈഡിംഗ് ഓഫിസറാക്കിയിരിക്കുന്നു. അയാള്‍ക്ക് മുന്നില്‍ ഹാജരാകാന്‍ തനിക്ക് ചളിപ്പാണ്. വിഡിയോ കോണ്‍ഫറന്‍സിംഗില്‍ ഹാജരാകാമെന്ന് താന്‍ പറഞ്ഞതാണെന്നും ഷമ്മി തിലകന് അറിയിച്ചു.