മലപ്പുറം: പ്രതിഷേധത്തെ തുടര്ന്ന് കേരള സ്റ്റോറി 2 സിനിമ പ്രദർശനം ഒഴിവാക്കി. മലപ്പുറം മഞ്ചേരിയിലെ ലാഡർ സിനിമാസിൽ നിന്നാണ് സിനിമയുടെ പ്രദർശനം ഒഴിവാക്കിയത്. ഇന്ന് മൂന്ന് ഷോയാണ് ഉണ്ടായിരുന്നത്.
സിനിമ പ്രദർശിപ്പിച്ചാൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ഉൾപ്പെടെയുള്ളവർ പ്രതിഷേധിക്കുമെന്ന് അറിയിച്ചിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി സിനിമാപ്രദർശനം ഒഴിവാക്കുന്നു എന്ന് തിയറ്റർ അധികൃതർ അറിയിച്ചു. അതേസമയം മലപ്പുറം എടപ്പാൾ ഗോവിന്ദാ തിയറ്ററിൽ സിനിമ തടയുമെന്ന് ഫ്രറ്റേണിറ്റി നേതാക്കൾ അറിയിച്ചു.
‘ദ കേരള സ്റ്റോറി 2’ സിനിമ ഇസ്ലാമോഫോബിക് ഹിന്ദുത്വ വംശീയ പ്രചാരണമാണെന്നും കേരളത്തിലെ പ്രദർശനം സർക്കാർ തടയണമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.


