ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് അപര്‍ണ്ണ തോമസും ജീവയും. അവതാരകനായി എത്തി മലയാളികളെ ഒന്നടങ്കം രസിപ്പിക്കുവാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടുണ്ട്. സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന മിസ്റ്റര്‍ ആന്‍ഡ് മിസിസ്സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും ഒരുമിച്ച് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.
സോഷ്യല്‍ മീഡിയയിലും സജീവമായ താരങ്ങളുടെ പുതിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ഒരു കുഞ്ഞു വേണ്ടേ എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയുമായാണ് അപര്‍ണ്ണയും ജീവയും ഇപ്പോള്‍ എത്തിയിരിക്കുന്നയത്. ‘കാറ് വാങ്ങിയെന്ന് പറഞ്ഞൊരു വീഡിയോ ഇട്ടു.
പിറ്റേ ദിവസം മുതല്‍ യൂട്യൂബ് ചാനലില്‍ വാര്‍ത്ത വന്നത് ജീവയുടെയും അപര്‍ണയുടെയും ജീവിതത്തില്‍ വന്ന പുതിയ അതിഥി എന്ന തലക്കെട്ടോടെ ആയിരുന്നു. ഗര്‍ഭിണിയാണെന്ന് കാണിക്കാന്‍ വേണ്ടി എന്റെ ചിത്രത്തില്‍ ഒരു വട്ടം കാണിക്കുന്നു.’ എന്ന് പറഞ്ഞു കൊണ്ടാണ് അപര്‍ണ സംസാരിച്ച് തുടങ്ങിയത്. ഇതൊക്കെ തമാശയായി മാത്രമേ കാണുന്നുള്ളൂ എന്നാണ് ഇരുവരും പറയുന്നത്.
ഇതൊക്കെ കണ്ടതോടെ സുഹൃത്തുക്കടളക്കം എല്ലാവരും ഇങ്ങനെ നടന്നാല്‍ മതിിേയാ കുട്ടികള്‍ വേണ്ടേ എന്ന് ചോദിച്ച് തുടങ്ങിയിരിക്കുകയാണെന്നും. ചാനലും സിനിമയുമായി നടന്നാല്‍ മതിയോ, കുട്ടികള്‍ വേണ്ടേ എന്നാണ് എല്ലാവര്ക്കും ചോദിക്കാനുള്ളതെന്നും അപര്‍ണ്ണയും ജീവയും പറയുന്നു. ‘ഞങ്ങള്‍ക്ക് അതില്‍ വ്യക്തമായൊരു പ്ലാനുണ്ട്.
ഞങ്ങളൊന്ന് സെറ്റിലായിട്ട് കുട്ടികളെ പറ്റി ചിന്തിക്കാം എന്നാണ് വിചാരിച്ചിരിക്കുന്നത്. അതൊരു വലിയ ഉത്തരവാദിത്തമാണ്. ആണ്‍കുട്ടി ആണെങ്കിലും പെണ്‍കുട്ടി ആണെങ്കിലും ഒരു കുഞ്ഞ് നമ്മുടെ ജീവിതത്തിലേക്ക് വരുന്നു എന്നറിയുമ്പോള്‍ മുതല്‍ നമ്മള് അതിന് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തണം. സാമ്പത്തികമായിട്ട് മാത്രമല്ല, മാനസികമായിട്ടും നമ്മളതിന് തയ്യാറെടുക്കണം.
ഏറ്റവും മികച്ച കാര്യങ്ങള്‍ മാത്രമാണ് നമ്മുടെ കുട്ടിയ്ക്ക് കൊടുക്കേണ്ടത്. എല്ലാ മാതാപിതാക്കളുടെയും ആഗ്രഹം അങ്ങനെയാണ്. അത് തന്നെയാണ് ഞങ്ങളുടേതും. അവന് വരുമ്പോള്‍ ഒന്നിനും ഒരു കുറവും ഉണ്ടാവരുത്. അങ്ങനെയാണ് ഞങ്ങള്‍ ചിന്തിക്കുന്നത്. കുട്ടിയെ കുറിച്ച് ചോദിക്കുന്ന എല്ലാവര്‍ക്കുമുള്ള മറുപടി ഇതാണ്.’ എന്നാണ് അപര്‍ണ്ണയും ജീവയും പറഞ്ഞത്.