വി കെ പ്രകാശ് ചിത്രം ഒരുത്തിയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകയെ ചൂണ്ടി താന്‍ നടത്തിയ വിവാദ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് നടന് വിനായകന്. താന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ സഹോദരിക്ക് തന്റെ ഭാഷാ പ്രയോഗത്തില്‍ വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നുവെന്നാണ് വിനായകന് പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനായകന് ക്ഷമ ചോദിച്ചത്. മാധ്യമ പ്രവര്‍ത്തകയെ ചൂണ്ടി താന്‍ നടത്തിയ പരമാര്‍ശം വ്യക്തിപരമായിരുന്നില്ലെന്നും വിനായകന് ഫേസ്ബുക്കിലൂടെ അറിയിച്ചു.
മീ ടൂ സംബന്ധിച്ച തന്റെ വാദങ്ങളെ സമര്‍ത്ഥിക്കാന്‍ വേണ്ടിയാണ് വിനായകന് മാധ്യമ പ്രവര്‍ത്തകയെ കൈ ചൂണ്ടി വിവാദ പരാമര്‍ശം നടത്തിയത്. ആ ‘പെണ്ണിനോട് സെക്സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ചോദിക്കും, അവര്‍ നോ പറയുകയാണെങ്കില്‍ ഓകെ,’ എന്നാണ് വിനായകന് പറഞ്ഞത്.
പരാമര്‍ശം വിവാദമായതോടെ നടി നവ്യാ നായരും പ്രതികരണവുമായെത്തിയിരുന്നു. വിനായകന് ബെല്ലും ബ്രേക്കും ഇല്ലാതെ പ്രതികരിക്കുന്നയാളാണ്. അങ്ങനെയുള്ള ഒരാളുടെയടുത്ത് പെട്ടന്ന് കയറി ഇടപെട്ടാല്‍ തിരിച്ച് എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലെന്നും നവ്യ പറഞ്ഞിരുന്നു.
മീ ടൂ സംബന്ധിച്ച ചോദ്യത്തിന് വിനായകന് നല്കിയ മറുപടി ഇങ്ങനെ: ”എന്താണ് മീ ടൂ എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. ഞാന്‍ ചോദിക്കട്ടെ ഒരു പെണ്ണായി സെക്സ് ചെയ്യണം എന്നുണ്ടെങ്കില്‍ എന്ത് ചെയ്യണം. എന്റെ ലൈഫില്‍ ഒരു പത്ത് സ്ത്രീകളുമായി താന്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഈ പത്ത് സ്ത്രീകളോടും ഞാന്‍ തന്നെയാണ് ഫിസിക്കല്‍ റിലേഷനില്‍ ഏര്‍പ്പെടാന്‍ തയ്യാറാണോയെന്ന് ചോദിച്ചത്. അതാണ് നിങ്ങള്‍ പറയുന്ന മീ ടൂ എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. അവര്‍ക്ക് താത്പര്യമില്ലെങ്കില്‍ അവര്‍ നോ പറയും. എന്നോട് ഇതുവരെ ഒരു പെണ്ണും അത് ചോദിച്ചിട്ടില്ല.”
മീ റ്റൂ മുന്നേറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുന്ന സന്ദര്‍ഭത്തിലാണ് തനിക്ക് മുന്നിലിരുന്ന മാധ്യമപ്രവര്‍ത്തകയെ ചൂണ്ടി വിനായകന് വിവാദ പ്രസ്താവന നടത്തിയത്. അധിക്ഷേപ പരാമര്‍ശം നടത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിനായകന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്.
വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
നമസ്കാരം, ഒരുത്തി സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തില്‍ ഞാന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാ പ്രയോഗത്തിന്മേല്‍ ധ ഒട്ടും വ്യക്തിപരമായിരുന്നില്ല. വിഷമം നേരിട്ടതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.